ദുരന്തമുഖത്ത് കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണം: കെ. സുധാകരൻ എംപി
Wednesday, August 7, 2024 2:23 AM IST
തിരുവനന്തപുരം: ദുരന്തമുഖത്തു കൊടിയുടെ നിറം നോക്കി പ്രവർത്തിക്കുന്നതു മുഖ്യമന്ത്രിയും സിപിഎമ്മും അവസാനിപ്പിക്കണമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
ദുരന്ത ഭൂമിയിലേക്ക് ആദ്യദിവസങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും ഒക്കെ എത്തിച്ചവരുടെ രാഷ്ട്രീയം നോക്കിയിട്ട് ഇനി മുതൽ അതു വേണ്ടെന്നു സർക്കാർ പ്രഖ്യാപിച്ചതു ദുരിതബാധിതരോടു കാണിക്കുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ്.
ഈ സമയത്തും വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയലാഭത്തെ പറ്റിയാണ് സിപിഎമ്മും പിണറായി വിജയനും ചിന്തിക്കുന്നത്.
വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച പറയാത്തത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയമൂല്യം കൊണ്ടാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിക്കില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകണമെന്നും സുധാകരൻ ഫേസ് ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.