അതേസമയം സംയുക്തസേന നടത്തിയ പരിശോധനയില്‍ ഒരു മൃതദേഹം ഒഴുക്കില്‍പ്പെട്ട കുരങ്ങന്റെതാണെന്നു സ്ഥരീകരിച്ചു. ഇത് വനത്തില്‍ മറവ് ചെയ്തു. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയൊഴിച്ചാല്‍ ചാലിയാറില്‍ ഇന്നലെ കാര്യമായ തെരച്ചില്‍ നടത്തിയില്ല.
വയനാട്ടുനിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ ഇന്നലെ സൂചിപ്പാറ വനമേഖലയില്‍ ഹെലികോപ്റ്ററില്‍ തെരച്ചില്‍ നടത്തിയിരുന്നു. പോലീസ്, വനം, ഫയര്‍ ഫോഴ്സ്, തണ്ടര്‍ബോള്‍ട്ട് സേനകളുടെ നേതൃത്വത്തിലുള്ള അറുനൂറ് അംഗ രക്ഷാപ്രവര്‍ത്തകര്‍ ഇന്ന് ചാലിയാറിന്റെ വനമേഖലയില്‍ തെരച്ചില്‍ നടത്തും.