പുനര്‍ജനി കേസ്: പരാതിക്കാരന്റെ മൊഴി ഇഡി ഇന്നെടുക്കും
Wednesday, August 7, 2024 2:23 AM IST
കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരായ പുനര്‍ജനിക്കേസില്‍ പരാതിക്കാരന്റെ മൊഴി ഇഡി ഇന്ന് രേഖപ്പെടുത്തും.
ഇതിന്റെ ഭാഗമായി പരാതിക്കാരനും കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റുമായ ജയ്സണ്‍ പാനികുളങ്ങരയോട് കൊച്ചിയിലെ ഓഫീസില്‍ രാവിലെ 10.30ന് ഹാജരാകാനാണ് കഴിഞ്ഞദിവസം ഇഡി നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ നേരത്തേ പരാതിക്കാരന് ഇഡിക്ക് തെളിവുകള്‍ കൈമാറിയിരുന്നു.