ആവശ്യമെങ്കില്‍ ബദല്‍ സംവിധാനം ഒരുക്കും. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിന് അധിക സൗകര്യം ഒരുക്കും. വിദ്യാലയങ്ങള്‍ക്ക് കൈറ്റ് മുഖേന കംപ്യൂട്ടറുകള്‍ ലഭ്യമാക്കും. ക്യാമ്പിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കും.
പുനരധിവാസത്തിന്റെ ഭാഗമായി ടൗണ്‍ഷിപ് രൂപപ്പെടുമ്പോള്‍ വെള്ളാര്‍മല സ്കൂള്‍ അതേപേരില്‍ പുനർനിര്‍മിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. മുണ്ടക്കൈ ഗവ. എല്‍പി സ്കൂള്‍ പുനനിര്മിക്കുന്നതിനു ചലച്ചിത്രതാരം മോഹന്‍ലാല്‍ മൂന്നു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. പുനര്‍നിര്‍മാണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍നിന്നു തുക വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫിഷറീസ്-സാംസ്കാരിക-യുവജനകാര്യ മന്ത്രി സജി ചെറിയാൻ, പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു, ടി. സിദ്ദിഖ് എംഎല്‍എ, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.