പ്രളയത്തിൽ നഷ്ടമായ സര്‍ട്ടിഫിക്കറ്റിന്റെ പകർപ്പ് നൽകും
Wednesday, August 7, 2024 2:23 AM IST
കോഴിക്കോട്: പ്രളയദുരന്തത്തില്‍പ്പെട്ട് സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളുമെല്ലാം നഷ്ടമായവര്‍ക്ക് ഫീസും നടപടിക്രമങ്ങളും ഒഴിവാക്കി ഡ്യൂപ്ലിക്കേറ്റ് നല്കാന് കാലിക്കട്ട് സര്‍വകലാശാലാ സിന്‍ഡിക്കറ്റ് തീരുമാനം. വയനാട്ടിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണു നടപടി.
റവന്യു അധികൃതരുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാകും ഇവ നല്‍കുക. പ്രളയ ദുരന്തത്തിൽ മരിച്ചവർക്കും മുൻ സിന്‍ഡിക്കറ്റംഗം ഡോ. പി. വിജയരാഘവന്റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് അധ്യക്ഷനായി.