കോടതിയില്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടു നേരത്തേ നല്കിയ ഹര്‍ജിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജിയുടെ അന്വേഷണത്തിന് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് പരിശോധിച്ചു റിപ്പോര്‍ട്ട് നല്കി. അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണ കോടതി, ജില്ലാ സെഷന്‍സ് കോടതി എന്നിവിടങ്ങളില്‍വച്ചാണ് അനധികൃതമായി പരിശോധിക്കപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍, ഈ റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് സഹായകമാകുന്നതാണെന്നും റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് നടി വീണ്ടും കോടതിയെ സമീപിച്ചത്. പോലീസിന്റെയോ വിദഗ്ധരുടെയോ സഹായം തേടാതെ അന്വേഷണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹര്‍ജിയില്‍ പറയുന്നു.