കണ്ണടയ്ക്കാതെ കണ്ട്രോൾ റൂം
Tuesday, August 6, 2024 2:02 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് കളക്ടറേറ്റ് ആസ്ഥാനത്തെ ജില്ലാ അടിയന്തര കാര്യനിർവഹണ ഓഫീസിൽ ഇതുവരെ ലഭിച്ചത് 843 ഫോണ്‍ കോളുകൾ.
അപകടമുണ്ടായ ജൂലൈ 29ന് അർധ രാത്രിയോടെ അപകട മേഖലയിൽനിന്ന് ആദ്യ വിളിയെത്തി. തുടർന്ന് ഇൻസിഡന്റ് റസ്പോണ്‍സ് സിസ്റ്റം പ്രവർത്തനമാരംഭിക്കുകയും ജില്ലാ അടിയന്തര കാര്യനിർവഹണ ഓഫീസ് കമാൻഡിംഗ് കണ്ട്രോൾ യൂണിറ്റായി പ്രവർത്തിക്കുകയുമായിരുന്നു.
കണ്ട്രോൾ റൂമിലേക്കെത്തുന്ന ഫോണ്‍ സന്ദേശങ്ങൾക്കുള്ള വിവരങ്ങൾ കൈമാറാൻ പോലീസ്, ഫയർ ആൻഡ് റസ്ക്യു, റവന്യു വിഭാഗം ജീവനക്കാർ, ഹസാർഡ് അനലിസ്റ്റ്, കണ്‍സൾട്ടന്റ് ഉൾപ്പെടെ 15ഓളം ജീവനക്കാരാണുള്ളത്.
365 ദിവസവും 24x7 മണിക്കൂറാണ് കണ്ട്രോൾ റൂം പ്രവർത്തിക്കുന്നത്. കണ്ട്രോൾ റൂം നന്പറുകൾ 8078409770, 9526804151, 204151.