കണ്ണൂർ എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ ഇല്ല ; പകരം കൂടുതൽ വിമാനങ്ങൾ
Tuesday, August 6, 2024 2:02 AM IST
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധരൻ മഹോൾ രാജ്യസഭയിൽ അറിയിച്ചു.
ഹാരിസ് ബീരാൻ ഉന്നയിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. പകരം കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ നേരിട്ടും അല്ലതെയും നടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.