നഴ്സിംഗ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണുമരിച്ചു
Tuesday, August 6, 2024 2:01 AM IST
വടക്കഞ്ചേരി: പുതുക്കോട് സ്വദേശിനിയായ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനി കർണാടക ചിക്കമഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണുമരിച്ചു.
പുതുക്കോട് കീഴ താളിക്കോട് ഗംഗാധരന്റെ മകൾ അതുല്യ(19)യാണ് മരിച്ചത്. ചിക്കമഗളൂരു വിക്ടോറിയ മെഡിക്കൽ കോളജിനടുത്തുള്ള ധന്വന്തരി കോളജിലെ ഒന്നാംവർഷ വിദ്യാർഥിനിയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെ ആറുനിലക്കെട്ടിടത്തിനു മുകളിൽ കൂട്ടുകാരികൾക്കൊപ്പം തുണി കഴുകുന്നതിനിടെ അതുല്യ താഴേക്കു വീഴുന്നതായാണു സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് ബന്ധുക്കൾ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നു പുലർച്ചെ വീട്ടിൽ കൊണ്ടുവരും. രാവിലെ 9.30ന് ഐവർമഠത്തിൽ സംസ്കരിക്കും. അമ്മ: ബിജിത. സഹോദരൻ: അഖിൽ (ഗൾഫ്).