ഐസിഎഐ ബജറ്റ് അവലോകന ദേശീയ സെമിനാർ സംഘടിപ്പിച്ചു
Monday, August 5, 2024 2:04 AM IST
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കേന്ദ്ര ബജറ്റ് അവലോകന സെമിനാര്‍ സംഘടിപ്പിച്ചു. പാലാരിവട്ടം റിനൈ കൊച്ചിനില്‍ നടന്ന ഏകദിന സെമിനാർ സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആര്. ശേഷാദ്രി ഉദ്ഘാടനം ചെയ്തു. അടിസ്ഥാനസൗകര്യ വികസനത്തിൽ ഇന്ത്യ ഏറെ പുരോഗമിച്ചുവെന്നും രാജ്യത്തെ പൗരന്മാർക്ക് നിരവധി സേവനങ്ങൾ നൽകാൻ സാധിക്കുന്ന തരത്തിൽ രാജ്യത്തിന്റെ സാമ്പത്തികനില വളർന്നുവെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ബ്രാഞ്ച് ഐസിഎഐ ചെയർമാൻ എ. സലിം അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി ടി. ബാനുശേഖര് ചെന്നൈ, വിവേക് കൃഷ്ണ ഗോവിന്ദ് എറണാകുളം, അഡ്വ. ജി .ശിവദാസ് ബംഗളൂരു എന്നിവര്‍ വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്തു. ഐസിഎ ഐ സെക്രട്ടറി ജോബി ജോർജ് നന്ദി പറഞ്ഞു.