എക്സൈസ് സ്റ്റാഫ് അസോ. സംസ്ഥാന സമ്മേളനം ഇന്ന്
Monday, August 5, 2024 2:04 AM IST
തൊടുപുഴ: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്ന് തൊടുപുഴയിൽ നടക്കും. ജോഷ് ഓഡിറ്റോറിയത്തിൽ രാവിലെ ഒന്പതിന് സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ പതാക ഉയർത്തും. 10ന് പ്രതിനിധി സമ്മേളനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ടി.സജുകുമാർ അധ്യക്ഷത വഹിക്കും.
എംഎൽഎമാരായ പി.ജെ.ജോസഫ്, എം.എം.മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു, എഡിജിപി ആന്റ് എക്സൈസ് കമ്മീഷണർ മഹിപാൽയാദവ്, അഡീഷണൽ എക്സൈസ് കമ്മീഷണർ പി.എം.പ്രദീപ്, കേരള സ്റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.അശോക് കുമാർ, എക്സൈസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.ജെയിംസ്, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ.ജയചന്ദ്രൻ എന്നിവർ പ്രസംഗിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സന്തോഷ്കുമാർ സ്വാഗതവും സെക്രട്ടറി ജി.ബൈജു നന്ദിയും പറയും. തുടർന്നു സംഘടനാതെരഞ്ഞെടുപ്പും അനുമോദന യോഗവും നടക്കും.