ക​​ല്‍​പ്പ​​റ്റ: മേ​​പ്പാ​​ടി പ​​ഞ്ചാ​​യ​​ത്തി​​ലെ പു​​ഞ്ചി​​രി​​മ​​ട്ടം, മു​​ണ്ട​​ക്കൈ, ചൂ​​ര​​ല്‍​മ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ കൊ​​ടി​​യ ദു​​ര​​ന്തം വി​​ത​​ച്ച ഉ​​രു​​ള്‍​പൊ​​ട്ട​​ലി​​ല്‍ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 354 ആ​​യി.

മു​​ണ്ട​​ക്കൈ, ചൂ​​ര​​ല്‍​മ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍​നി​​ന്നു നാ​​ല് മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍കൂ​​ടി ക​​ണ്ടെ​​ടു​​ത്തു. കാ​​ണാ​​താ​​യ​​വ​​ര്‍​ക്കാ​​യു​​ള്ള തെ​​ര​​ച്ചി​​ല്‍ തു​​ട​​രു​​ക​​യാ​​ണ്. 30 കു​​ട്ടി​​ക​​ള​​ട​​ക്കം 206 പേ​​രെ​​യാ​​ണ് ക​​ണ്ടെ​​ത്താ​​നു​​ള്ള​​ത്.

217 മൃ​​ത​​ദേ​​ഹ​​ങ്ങ​​ളും 143 ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ളു​​മാ​​ണ് ഇ​​തു​​വ​​രെ പോ​​സ്റ്റ്മോ​​ര്‍​ട്ടം ചെ​​യ്ത​​ത്. 62 മൃ​​ത​​ദേ​​ഹ​​ങ്ങ​​ളും 87 ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ളും ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ട​​ത്തി​​നു കൈ​​മാ​​റി. ദു​​ര​​ന്ത​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍​നി​​ന്ന് ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ എ​​ത്തി​​ച്ച 518 പേ​​രി​​ല്‍ 89 പേ​​ര്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്.

218 മ​​ര​​ണ​​മാ​​ണ് ഔ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ഇ​​തി​​ല്‍ 98 പു​​രു​​ഷ​​ന്മാരും 90 സ്ത്രീ​​ക​​ളും 30 കു​​ട്ടി​​ക​​ളും ഉ​​ള്‍​പ്പെ​​ടും. 143 ആ​​ണ് ക​​ണ്ടെ​​ത്തി​​യ ശ​​രീ​​രഭാ​​ഗ​​ങ്ങ​​ളു​​ടെ എ​​ണ്ണം.


ദു​​ര​​ന്ത​​ത്തി​​ന്‍റെ അ​​ഞ്ചാം ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ പു​​ഞ്ചി​​രി​​മ​​ട്ടം, മു​​ണ്ട​​ക്കൈ, ചൂ​​ര​​ല്‍​മ​​ല, വി​​ല്ലേ​​ജ് ഏ​​രി​​യ, പു​​ഴ​​യു​​ടെ താ​​ഴെ ഭാ​​ഗം എ​​ന്നി​​വി​​ട​​ങ്ങ​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് തെ​​ര​​ച്ചി​​ല്‍ ന​​ട​​ന്ന​​ത്. 11 സേ​​നാ​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ത​​ട​​ക്കം 1,264 പേ​​ര്‍ പ​​ങ്കാ​​ളി​​ക​​ളാ​​യി. ഹ്യൂ​​മ​​ന്‍ റ​​സ്‌​​ക്യു റ​​ഡാ​​ര്‍ ഉ​​പ​​യോ​​ഗി​​ച്ച് കൂ​​ടു​​ത​​ല്‍ ഇ​​ട​​ങ്ങ​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ന്നു.

പ്ര​​കൃ​​തിദു​​ര​​ന്ത മേ​​ഖ​​ല​​യി​​ല്‍​നി​​ന്നു മാ​​റ്റി​​യ​​വ​​രെ 17 ക്യാ​​മ്പു​​ക​​ളി​​ലാ​​ണ് താ​​മ​​സി​​പ്പി​​ക്കു​​ന്ന​​ത്. 701 കു​​ടും​​ബ​​ങ്ങ​​ളി​​ലെ 2,551 ആ​​ളു​​ക​​ളാ​​ണ് ക്യാ​​മ്പു​​ക​​ളി​​ലു​​ള്ള​​ത്. ഇ​​തി​​ല്‍ 943 പു​​രു​​ഷ​​ന്മാ​​രും 981 സ്ത്രീ​​ക​​ളും 627 കു​​ട്ടി​​ക​​ളും ഉ​​ള്‍​പ്പെ​​ടും.