വ​യ​നാ​ട്: വീ​ടു നി​ർ​മി​ച്ചു ന​ൽ​കാ​ൻ നി​ര​വ​ധി പേ​ർ
വ​യ​നാ​ട്: വീ​ടു നി​ർ​മി​ച്ചു ന​ൽ​കാ​ൻ നി​ര​വ​ധി പേ​ർ
Sunday, August 4, 2024 2:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത ചൂ​​​ര​​​ൽ​​​മ​​​ല​​​യി​​​ൽ ന​​​ഷ്ട​​​മാ​​​യ വീ​​​ടു​​​ക​​​ൾ​​​ക്ക് പ​​​ക​​​ര​​​മാ​​​യി പു​​​തി​​​യ വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​ൻ ധാ​​​രാ​​​ളം പേ​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​ന്ന​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി 100 വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. വി.​​​ഡി. സ​​​തീ​​​ശ​​​ൻ നേ​​​രി​​​ട്ട് ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന 25 വീ​​​ടു​​​ക​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും.

ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ 100 വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കും. ശോ​​​ഭ റി​​​യാ​​​ലി​​​റ്റി ഗ്രൂ​​​പ്പ് 50 വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കും. കോ​​​ഴി​​​ക്കോ​​​ട് കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ ബി​​​സി​​​ന​​​സ് ക്ല​​​ബ് 50 വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ 14 വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കും.

ലൈ​​​ബ്ര​​​റി കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ര​​​ണ്ടു ദി​​​വ​​​സ​​​ത്തെ വേ​​​ത​​​ന​​​വും സം​​​സ്ഥാ​​​ന, ജി​​​ല്ല, താ​​​ലൂ​​​ക്ക് കൗ​​​ണ്‍​സി​​​ൽ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ ഓ​​​ണ​​​റേ​​​റി​​​യ​​​വും എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളു​​​ടെ സി​​​റ്റിം​​​ഗ് ഫീ​​​സും ലൈ​​​ബ്രേ​​​റി​​​യ​​​ൻ​​​മാ​​​രു​​​ടെ അ​​​ല​​​വ​​​ൻ​​​സി​​​ൽ നി​​​ന്നു​​​ള്ള വി​​​ഹി​​​ത​​​വും ഗ്ര​​​ന്ഥ​​​ശാ​​​ല​​​ക​​​ളു​​​ടെ ഗ്രാ​​​ന്‍റി​​​ൽ നി​​​ന്നു​​​ള്ള വി​​​ഹി​​​ത​​​വും ചേ​​​ർ​​​ത്തു​​​ള്ള തു​​​ക​​​യാ​​​യ ഒ​​​രു കോ​​​ടി രൂ​​​പ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​​നി​​​ധി​​​യി​​​ലേ​​​ക്ക് കൈ​​​മാ​​​റാ​​​നും സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.


ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീം (​​​എ​​​ൻ​​​എ​​​സ്എ​​​സ്) ദു​​​രി​​​ത ബാ​​​ധി​​​ത കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കാ​​​യി 150 ഭ​​​വ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ തു​​​ക സ​​​ർ​​​ക്കാ​​​രിനു ന​​​ൽ​​​കു​​​ന്ന​​​തി​​​നോ സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

ഫ്രൂ​​​ട്ട്സ് വാ​​​ലി ഫാ​​​ർ​​​മേ​​​ഴ്സ് പ്രൊ​​​ഡ്യൂ​​​സ​​​ർ ക​​​ന്പ​​​നി 10 ഏ​​​ക്ക​​​ർ ഭൂ​​​മി​​​യേ​​​റ്റെ​​​ടു​​​ത്ത് കൃ​​​ഷി​​​യോ​​​ഗ്യ​​​മാ​​​ക്കി 10 മു​​​ത​​​ൽ 15 വ​​​രെ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചു.

കാ​​​ന്ത​​​പു​​​രം എ​​​പി അ​​​ബൂ​​​ബ​​​ക്ക​​​ർ മു​​​സ് ലി​​​യാ​​​ർ ദു​​​രി​​​ത ബാ​​​ധി​​​ത​​​ർ​​​ക്ക് വീ​​​ടു​​​ക​​​ൾ വെ​​​ച്ചു​​​ന​​​ൽ​​​കാ​​​ൻ സ​​​ന്ന​​​ദ്ധ​​​ത അ​​​റി​​​യി​​​ച്ചു. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തീ​​​രു​​​ന്ന മുറയ്ക്ക്‌ മ​​​തി​​​യാ​​​യ ഭൂ​​​മി ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ടാ​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. കോ​​​ട്ട​​​ക്ക​​​ൽ ആ​​​ര്യ​​​വൈ​​​ദ്യ​​​ശാ​​​ല 10 വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.