ദുരിതാശ്വാസ നിധിയിലേക്കു സഹായപ്രവാഹം; നടി നയൻതാര 20 ലക്ഷം നല്കി
Sunday, August 4, 2024 2:12 AM IST
തിരുവനന്തപുരം: ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം.
തെന്നിന്ത്യൻ നടി നയൻതാര 20 ലക്ഷം നല്കി. നടൻ അലൻസിയർ 50,000 രൂപയും തിരുവനന്തപുരം കിംസ് ഹോസ്പിറ്റൽ ഒരു കോടി രൂപയും നൽകി. പോത്തീസ് റീട്ടെയിൽ പ്രൈവറ്റ് ലിമിറ്റഡ് 50 ലക്ഷം രൂപ നല്കി.
പണം നൽകിയവർ:
☛ മുഹമ്മദ് അലി, സീഷോർ ഗ്രൂപ്പ് 50 ലക്ഷം.
☛ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് (ടി സി സി)- 20 ലക്ഷം.
☛ അൽ മുക്താദിർ ഗ്രൂപ്പ്- 10 ലക്ഷം.
☛ തൃക്കാക്കര സഹകരണ ആശുപത്രി- 10 ലക്ഷം.
☛ പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക്- 10 ലക്ഷം
☛ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ- 10 ലക്ഷം.
☛ സാഹിത്യകാരൻ ടി. പത്മനാഭൻ- അഞ്ച് ലക്ഷം.
☛ സിപിഎം എംഎൽഎമാർ ഒരു മാസത്തെ വേതനമായ 50,000 രൂപ വീതം.
☛ സിപിഎം എംപിമാർ ഒരുമാസത്തെ ശന്പളം ഒരു ലക്ഷം രൂപ വീതം.
☛ സിനിമാതാരം ജോജു- അഞ്ച് ലക്ഷം.
☛ ഗായിക റിമി ടോമി - അഞ്ചു ലക്ഷം.
☛ യുട്യൂബർമാരായ ജിസ്മയും വിമലും- രണ്ടു ലക്ഷം
☛ ജോസ് ഗോൾഡ്, കോട്ടയം- രണ്ടു ലക്ഷം .
☛ അറ്റ്ലസ് കിച്ചണ്‍ ആന്റ് കന്പനി സ്ഥാപകൻ ഷാജഹാനും ഇന്റീരിയർ എം.ഡി. ഷാജിത ഷാജിയും ചേർന്ന്- ഒന്നര ലക്ഷം.
☛ കൊച്ചിൻ കാൻസർ സെന്റർ- ഒരു ലക്ഷം.
☛ മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകൻ ഇഷാൻ വിജയ്- 12,530 രൂപ.
☛ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പേരില്‍ 25 ലക്ഷം രൂപ കൈമാറിയതായി എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായര്‍ അറിയിച്ചു.