വയനാട് ദുരന്തം: കോൾ സെന്റർ സ്ഥാപിച്ചു
Sunday, August 4, 2024 2:12 AM IST
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കോളുകൾ സ്വീകരിക്കുന്നതിനും മറുപടി നൽകുന്നതിനുമായി കോൾ സെന്റർ സ്ഥാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
ഈ ആവശ്യത്തിനായി മൂന്നു ഫോണ് നന്പറുകൾ നിശ്ചയിച്ചിട്ടുണ്ട്. വിവരങ്ങൾക്കായി 9188940013, 9188940014, 9188940015 എന്നീ നന്പരുകളിൽ ബന്ധപ്പെടാം. ലാൻഡ് റവന്യു കമ്മീഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് കോൾ സെന്റർ കൈകാര്യം ചെയ്യുന്നത്.