കരുതലും കൈത്താങ്ങുമായി ഡോണ്‍ ബോസ്കോ കോളജ്
Sunday, August 4, 2024 1:34 AM IST
കൽപ്പറ്റ: വയനാടിന്റെ ദുരന്തമുഖത്ത് ആശ്വാസമായി ബത്തേരി ഡോണ്‍ ബോസ്കോ കോളജും. കോളജിലെ 350 വിദ്യാർഥികളും അധ്യാപകരും ചേർന്ന് 52 ക്യാന്പുകളിലേക്കുള്ള ഭക്ഷണസാധനങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, പാത്രങ്ങൾ, മരുന്നുകൾ എന്നിവ എത്തിച്ചു.
സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും മറ്റ് ഡിപ്പാർട്ട്മെന്റുകളുടെയും നേതൃത്വത്തിൽ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ സഹകരണത്തോടെ ആവശ്യമുള്ളവർക്ക് കൗണ്‍സലിംഗ് ക്ലാസുകളും നല്കി.
ബ്രഡ്സ് ബംഗളൂരുവിന്റെയും മറ്റ് സന്നദ്ധസംഘടനകളുടെയും സുമനസുകളുടെയും സഹകരണത്തോടെ 13 ലക്ഷത്തിലധികം രൂപയുടെ സഹായമാണ് ഡോണ്‍ബോസ്കോ കോളജ് ദുരന്തമനുഭവിക്കുന്നവർക്ക് നൽകിയത്.
സ്റ്റുഡന്റ് കോഡിനേറ്റര്‍മാരായ ജോബി, ആവണി, സലാഹുദ്ദീൻ, അജയ് എന്നിവരാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.