കാലടി ക്ഷേത്രകലാസ്വാദക സമിതി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
Sunday, August 4, 2024 1:34 AM IST
കൊച്ചി: കാലടി ക്ഷേത്രകലാസ്വാദക സമിതിയുടെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മുണ്ടത്തിക്കോട് സന്തോഷ് (ഇലത്താളം), കീഴൂര്‍ മധുസൂദനക്കുറുപ്പ് (തിമില) എന്നിവര്‍ക്കാണ് ആസ്വാദകസമിതി സുവര്‍ണമുദ്ര. ഡോ. എന്‍.പി. വിജയകൃഷ്ണന് ‘വാദ്യമിത്ര’പുരസ്കാരം സമ്മാനിക്കും. 15ന് കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന 27-ാമത് പഞ്ചവാദ്യോത്സവത്തില് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
തിച്ചൂര്‍ ശങ്കര്‍ദാസിന് ‘ശിവലയ’ പുരസ്കാരം നൽകും. നൃത്തരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ സുധ പിതാംബരനെ ആദരിക്കും. 6.30ന് അറുപതോളം വാദ്യക്കാര്‍ അണിനിരക്കുന്ന പഞ്ചവാദ്യവും അരങ്ങേറും.