കോ​ട​തി മാ​റ്റാ​നു​ള്ള ശ്ര​മം ; വാ​ള​യാ​ർ കേ​സ് അ​ട്ടി​മ​റി​ക്കാ​നെ​ന്ന്
കോ​ട​തി മാ​റ്റാ​നു​ള്ള ശ്ര​മം ; വാ​ള​യാ​ർ കേ​സ്  അ​ട്ടി​മ​റി​ക്കാ​നെ​ന്ന്
Sunday, August 4, 2024 1:34 AM IST
പാ​​​ല​​​ക്കാ​​​ട്: 2017 മു​​​ത​​​ൽ പാ​​​ല​​​ക്കാ​​​ട് കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന വാ​​​ള​​​യാ​​​ർ കേ​​​സ് എ​​​റ​​​ണാ​​​കു​​​ളം സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​നു​​​ള്ള നീ​​​ക്കം കേ​​​സ് അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നു സ​​​മ​​​ര​​​സ​​​മി​​​തി ആ​​​രോ​​​പി​​​ച്ചു. ഈ ​​​കേ​​​സി​​​ൽ സി​​​ബി​​​ഐ ആ​​​ദ്യം ന​​​ൽ​​​കി​​​യ കു​​​റ്റ​​​പ​​​ത്രം പാ​​​ല​​​ക്കാ​​​ട് പോ​​​ക്സോ കോ​​​ട​​​തി ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളോ​​​ടെ ത​​​ള്ളി​​​യി​​​രു​​​ന്നു.

പ​​​ഴ​​​യ വീ​​​ഞ്ഞ് പു​​​തി​​​യ കു​​​പ്പി​​​യി​​​ലാ​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് സി​​​ബി​​​ഐ ചെ​​​യ്ത​​​തെ​​​ന്നാ​​​ണ് അ​​​ന്നു പോ​​​ക്സോ കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ച​​​ത്. ഇ​​​ക്കാ​​​ര്യം സൂ​​​ചി​​​പ്പി​​​ക്കാ​​​തെ​​​യാ​​​ണ് സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ലേ​​​ക്കു മാ​​​റ്റാ​​​നു​​​ള്ള ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ​​​ത്.


ചി​​​ല ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ കൊ​​​ണ്ടു​​​വ​​​ന്ന് കോ​​​ട​​​തി​​​മാ​​​റ്റ​​​ത്തി​​​നു​​​വേ​​​ണ്ടി സി​​​ബി​​​ഐ വാ​​​ദി​​​ക്കു​​​ന്ന​​​ത് ദു​​​രൂ​​​ഹ​​​ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​ണ്. പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​നം നേ​​​ടി​​​യ ജ​​​ഡ്ജി​​​മാ​​​രാ​​​ണ് പോ​​​ക്സോ കേ​​​സു​​​ക​​​ൾ കേ​​​ൾ​​​ക്കേ​​​ണ്ട​​​ത് എ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ൾ ആ ​​​കോ​​​ട​​​തി​​​ക​​​ളി​​​ൽ​​​ത​​​ന്നെ വി​​​ചാ​​​ര​​​ണ ന​​​ട​​​ത്ത​​​ണം എ​​​ന്നു നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന​​​ത്. സി​​​ബി​​​ഐ കോ​​​ട​​​തി​​​യി​​​ലേ​​​ക്കു കേ​​​സ് മാ​​​റ്റു​​​ക​​​വ​​​ഴി നീ​​​തി​​​ നി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നു സ​​​മ​​​ര​​​സ​​​മി​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.