കാണാമറയത്ത് 49 കുരുന്നുകൾ
Saturday, August 3, 2024 2:03 AM IST
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല ജിവിഎച്ച്എസ് സ്കൂള്‍ പൂര്‍ണമായും തകര്‍ന്നതായി മന്ത്രി വി. ശിവന്‍കുട്ടി.
49 കുട്ടികള്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്തതായാണ് റിപ്പോര്‍ട്ട്. സ്കൂള്‍ പുനര്‍ നിര്‍മിക്കുന്നതും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന് ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.