സാന്ത്വനവുമായി ബത്തേരി രൂപത
Saturday, August 3, 2024 2:03 AM IST
കൽപ്പറ്റ: ഉരുൾപൊട്ടിയ മേഖലകൾ സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പുമായ ജോസഫ് മാർ തോമസ് സന്ദർശിച്ചു. ദുരന്തത്തിനിരയായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ആവശ്യമായ സഹായസഹകരണങ്ങൾ ശ്രേയസ് വഴി ചെയ്യുമെന്നും ബിഷപ് പറഞ്ഞു.