പ്രഫ. സി.ജി. രാജഗോപാൽ അന്തരിച്ചു
Saturday, August 3, 2024 2:03 AM IST
തിരുവനന്തപുരം: ബഹുഭാഷാ പണ്ഡിതനും വിവർത്തകനും കവിയും അധ്യാപകനുമായ പ്രഫ.സി.ജി. രാജഗോപാൽ (93) അന്തരിച്ചു. തൈക്കാട് പിആർഎസ് റോഡിലെ വസതിയായ ‘ശാലീന’ത്തിൽ പൊതുദർശനത്തിന് ശേഷം വൈകുന്നേരം ശാന്തികവാടത്തിൽ സംസ്കരിച്ചു. ഭാര്യ: ടി.വിജയലക്ഷ്മി.
മക്കൾ: പരേതയായ വി.ആർ. ശാലീന, ഡോ.വി.ആർ. ശാരിക (റിട്ട. പ്രഫസർ, ദേവസ്വം ബോർഡ് കോളജ്, തലയോലപ്പറന്പ്). മരുമക്കൾ: പരേതനായ എസ്. ജയരാജ് (മുൻ ജനറൽ മാനേജർ, പിആർ, ഹിന്ദുസ്ഥാൻ ലാറ്റക്സ്), ആർ. രാജീവ് (ചീഫ് ന്യൂസ് എഡിറ്റർ, മലയാള മനോരമ, കൊച്ചി).
കുട്ടനാട് തലവടിയിൽ ജനിച്ച രാജഗോപാൽ പാലാ സെന്റ് തോമസ് കോളജിൽ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് വിവിധ സർക്കാർ കോളജുകളിൽ അധ്യാപകനായി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, തലശേരി ബ്രണ്ണൻ കോളജ് എന്നിവിടങ്ങളിൽ ഹിന്ദി വിഭാഗം തലവനായിരുന്നു. തൃശൂർ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പലായിരുന്നു.