ബെയ്‌ലി പാലത്തിനു പിന്നിലെ പെൺകരുത്ത് മേജർ സീത ഷെൽക്കെ
ബെയ്‌ലി പാലത്തിനു പിന്നിലെ പെൺകരുത്ത് മേജർ സീത ഷെൽക്കെ
Saturday, August 3, 2024 2:03 AM IST
ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ ത​​​​ക​​​​ർ​​​​ത്തെ​​​​റി​​​​ഞ്ഞ ചൂ​​​​ര​​​​ൽ​​​​മ​​​​ല​​​​യി​​​​ൽ ബെ​​​​യ്‌​​​​ലി പാ​​​​ലം നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ മേ​​​​ജ​​​​ർ സീ​​​​ത അ​​​​ശോ​​​​ക് ഷെ​​​​ൽ​​​​ക്കെ​​​​യ്ക്കു ന​​​​ന്ദി പ​​​​റ​​​​യു​​​​ക​​​​യാ​​​​ണ് മേ​​​​പ്പാ​​​​ടി നി​​​​വാ​​​​സി​​​​ക​​​​ൾ.

സൈ​​​​നി​​​​ക​​​​സം​​​​ഘ​​​​ത്തി​​​​ലെ ഏ​​​​ക വ​​​​നി​​​​ത​​​​യാ​​​​ണ് മേ​​​​ജ​​​​ർ സീ​​​​ത. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ മ​​​​ദ്രാ​​​​സ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ഗ്രൂ​​​​പ്പി​​​​ലെ(​​എം​​ഇ​​ജി) 144 അം​​​​ഗ സം​​​​ഘ​​​​മാ​​​​ണ് ബെ​​​​യ്‌​​​​ലി പാ​​​​ലം നി​​​​ർ​​​​മി​​​​ച്ച​​​​ത്. മ​​​ദ്രാ​​​സ് സാ​​​പ്പേ​​​ഴ്സ് എ​​​ന്നും ഇ​​​വ​​​ർ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്നു.

മ​​​​ഹാ​​​​രാ​​​​ഷ്‌‌​​​​ട്ര​​​​യി​​​​ലെ അ​​​​ഹ​​​​മ്മ​​​​ദ്ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണ് മേ​​​​ജ​​​​ർ സീ​​​​ത അ​​​​ശോ​​​​ക് ഷെ​​​​ൽ​​​​ക്കെ. 31 മ​​​​ണി​​​​ക്കൂ​​​​ർ അ​​​​ക്ഷീ​​​​ണം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചാ​​​​ണു സീ​​​​ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സൈ​​​​നി​​​​ക​​​​ർ പാ​​​​ലം നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. “സൈ​​​​നി​​​​ക​​​​സം​​​​ഘ​​​​ത്തി​​​​ലെ ഏ​​​​ക വ​​​​നി​​​​ത​​​​യാ​​​​ണെ​​​​ന്നു​​​​ള്ള കാ​​​​ര്യം ഞാ​​​​ൻ ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ക്കു​​​​ന്നി​​​​ല്ല. ഞാ​​​​നൊ​​​​രു പ​​​​ട്ടാ​​​​ള​​​​ക്കാ​​​​രി​​​​യാ​​​​ണ്.


പാ​​​​ലം നി​​​​ർ​​​​മി​​​​ച്ച ടീ​​​​മി​​​​ലെ അം​​​​ഗ​​​​മാ​​​​യ​​​​തി​​​​ൽ അ​​​​ങ്ങേ​​​​യ​​​​റ്റം അ​​​​ഭി​​​​മാ​​​​ന​​​​മു​​​​ണ്ട്. അ​​ത്യ​​ന്തം വെ​​ല്ലു​​വ​​ളി നി​​റ​​ഞ്ഞ ദൗ​​ത്യ​​മാ​​ണു പൂ​​ർ​​ത്തി​​യാ​​യ​​ത്. ത​​​​ദ്ദേ​​​​ശ സ്ഥാ​​​​പ​​​​ന അ​​​​ധി​​​​കൃ​​​​ത​​​​ർ, സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ, സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ​​​​ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നെ​​​​ത്തി​​​​യ സ​​​​ന്ന​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു ന​​​​ന്ദി പ​​​​റ​​​​യു​​​​ന്നു’’—​​​​മേ​​​​ജ​​​​ർ സീ​​​​ത പ​​​​റ​​​​ഞ്ഞു.

മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​യാ​​​​യ സീ​​​​ത, സ​​​​ർ​​​​വീ​​​​സ് സെ​​​​ല​​​​ക്‌ഷ​​​​ൻ ബോ​​​​ർ​​​​ഡി​​​​ന്‍റെ(​​​​എ​​​​സ്എ​​​​സ്ബി) പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തി​​​​യാ​​​​ണു സൈ​​​​ന്യ​​​​ത്തി​​​​ൽ ചേ​​​​ർ​​​​ന്ന​​​​ത്. സൈ​​​​ന്യ​​​​ത്തി​​​​ൽ ചേ​​​​രു​​​​ക​​​​യെ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു സ്വ​​​​പ്ന​​​​മെ​​​​ന്നും അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.