കോണ്ഗ്രസ് നൂറ് വീടുകൾ നിർമിച്ചു നൽകും: രാഹുൽ ഗാന്ധി
Saturday, August 3, 2024 2:03 AM IST
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ ഇരകളയവർക്ക് നൂറ് വീടുകൾ കോണ്ഗ്രസ് നിർമിച്ചു നൽകുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
മേപ്പാടിയിലെ പഞ്ചായത്ത് ജനപ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ സഹകരണവും നൽകുമെന്നും കേന്ദ്രസർക്കാരിൽ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എം.കെ. രാഘവൻ എംപി, ടി. സിദ്ദിഖ് എംഎൽഎ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
രാഹുൽ ഗാന്ധിയുടെ ആവശ്യപ്രകാരം മുണ്ടക്കൈ ഫോറസ്റ്റ് ഓഫീസിൽ ജില്ലാ കളക്ടർ പ്രവത്തനങ്ങളുടെ പുരോഗതി അദ്ദേഹത്തെ ധരിപ്പിച്ചു.