ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍, ജനറല്‍ സെക്രട്ടറി ആന്‍സി ചേന്നോത്ത് എന്നിവര്‍ പ്രസംഗിച്ചു. കേരളത്തിലെ രൂപതകള്‍ക്ക് റിയാദ് മാതൃവേദി സ്പോണ്സര് ചെയ്ത വീല്‍ചെയറുകള്‍ ആതുരശുശ്രൂഷയ്ക്കായി വിതരണം ചെയ്തു.
മികച്ച രൂപത പ്രവര്‍ത്തനങ്ങള്‍ക്കുള്ള എക്സലന്‍സ് അവാര്‍ഡും ‘വചനമുത്തുകള്‍’ മത്സരത്തില്‍ വിജയികളായവര്‍ക്ക് മെമന്റോയും കാഷ് അവാര്‍ഡും സമ്മാനിച്ചു. സിസ്റ്റര്‍ ജീസ, സൗമ്യ സേവ്യർ, ഗ്രേസി ജേക്കബ്, ഡിംപിള്‍ ജോസ്, മഞ്ജു ജോസ് എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്കി. സമ്മേളനത്തില്‍ സീറോമലബാര്‍ സഭയുടെ ലോകമെമ്പാടുമുള്ള രൂപതകളില്‍നിന്നായി 155 പ്രതിനിധികള്‍ പങ്കെടുത്തു.