അഞ്ചു കുടുംബങ്ങള്‍ക്ക് വീടുവച്ചു കൊടുക്കും: യൂത്ത് ഫ്രണ്ട് എം
Saturday, August 3, 2024 12:42 AM IST
കോട്ടയം: വയനാടിന്റെ കണ്ണീരൊപ്പാന്‍ നാടൊന്നാകെ ഒരുമിക്കുമ്പോള്‍ സര്ക്കാരിനൊപ്പമുണ്ടാകുമെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃയോഗം. ആദ്യഘട്ടമായി അഞ്ചു കുടുംബങ്ങള്‍ക്ക് യൂത്ത് ഫ്രണ്ട് എം വീടുവച്ചു നല്‍കും.
ആദ്യത്തെ വീട് നിര്‍മിച്ചു നല്കുന്നതു യൂത്ത് ഫ്രണ്ട് എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കൂടുതല്‍ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ യൂത്ത് ഫ്രണ്ട് എം ദുരന്തമേഖലയില്‍ ഏറ്റെടുക്കും. പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി എംപിയും മന്ത്രി റോഷി അഗസ്റ്റിനും ദുരന്തഭൂമി നേരില്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി ദുരിത മേഖലയില്‍ ഏറ്റെടുക്കുന്ന എല്ലാവിധ പുനരധിവാസ പ്രവര്‍ത്തനങ്ങളിലും യൂത്ത് ഫ്രണ്ട് എം മുന്നിലുണ്ടാവുമെന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടന് പറഞ്ഞു.