എന്നാല്‍ ജെസിയും റീനയും അന്ന് വീട്ടുമുറ്റത്ത് വച്ചുതന്നെ പ്ലാസ്റ്റിക്കുകള്‍ തരംതിരിച്ചു. ഇതിനിടെയാണ് പ്ലാസ്റ്റിക് കവറുകളുടെ കൂട്ടത്തില്‍ വജ്രാഭരണങ്ങള്‍ കണ്ടത്. ഉടന്‍തന്നെ ഇരുവരും വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് ആഭരണങ്ങള്‍ ഉടമയ്ക്ക് നല്കി.
ഇരുവരുടെയും സത്യസന്ധതയില്‍ നന്ദി അറിയിച്ച് വീട്ടുടമയായ ആനി ഇരുവര്‍ക്കും സ്വര്‍ണ ലോക്കറ്റുകള്‍ സമ്മാനിച്ചു. ഇന്നലെ കുമ്പളങ്ങി പഞ്ചായത്തില്‍ നടന്ന മാലിന്യ ശില്പശാലയില് വൈസ് പ്രസിഡന്റ് പി.എ. സഗീര്‍, പഞ്ചായത്ത് സെക്രട്ടറി സിജ ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.