സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത്; പാർട്ടി കോണ്ഗ്രസ് മധുരയിൽ
Saturday, August 3, 2024 12:42 AM IST
തിരുവനന്തപുരം: സിപിഎം 24-ാം പാർട്ടി കോണ്ഗ്രസ് അടുത്ത വർഷം ഏപ്രിലിൽ തമിഴ്നാട്ടിലെ മധുരയിൽ വച്ചും പാർട്ടി സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്തും നടക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളും നവംബറിൽ ഏരിയാ സമ്മേളനങ്ങളും ഡിസംബർ, ജനുവരിയിൽ ജില്ലാ സമ്മേളനങ്ങളും ചേരും.