ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തിന് സൈനികേതര പരിഹാരം തേടണം: പ്രഫ. ബര്‍ണാഡ് ഹെക്കല്‍
Tuesday, December 5, 2023 2:47 AM IST
കോട്ടയം: ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തിന് സൈനികേതര മാര്‍ഗങ്ങളിലൂടെ ശാശ്വത പരിഹാരത്തിന് ശ്രമിക്കണമെന്ന് അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ അധ്യാപകന് പ്രഫ. ബര്‍ണാഡ് ഹെക്കല്‍ നിര്‍ദേശിച്ചു. എംജി സര്‍വകലാശാലയിലെ നെല്‍സണ്‍ മണ്ടേല ചെയര്‍ ഫോര്‍ ആഫ്രോ-ഏഷ്യന്‍ സ്റ്റഡീസിന്റെ ഈ വര്‍ഷത്തെ ആദ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ചെയര്‍ പ്രഫസര്‍കൂടിയായ അദ്ദേഹം.
സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആൻഡ് പൊളിറ്റിക്സ് സെമിനാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നെല്‍സണ്‍ മണ്ടേല ചെയറിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ നിര്‍വഹിച്ചു.
സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് ഡീന്‍ പ്രഫ.വി. ദിനേശന്, സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്സ് ഡയറക്ടര്‍ ഡോ.സി. വിനോദന്‍, മുന്‍ ഡയറക്ടര്‍ ഡോ. എ.എം. തോമസ്, നെല്‍സണ്‍ മണ്ടേല ചെയര്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.വി. ബിജുലാല്‍, ഡോ. അപര്‍ണ ഈശ്വരന് എന്നിവര്‍ പ്രസംഗിച്ചു.