വീട്ടിൽ ചാരായം വാറ്റ്: പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Tuesday, September 26, 2023 6:33 AM IST
ആലുവ: വീട്ടിൽ ചാരായം വാറ്റിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിപിഒ ജോയ് ആന്റണിയെയാണ് എറണാകുളം റൂറല്‍ എസ്പി വിവേക് കുമാർ സസ്പെന്‍ഡ് ചെയ്തത്. റൂറൽ പോലീസ് നടത്തിയ വകുപ്പുതല അന്വേഷണത്തെത്തുടർന്നാണ് നടപടി.
കഴിഞ്ഞദിവസം പറവൂര്‍ എക്സൈസ് സംഘം ജോയ് ആന്റണിയുടെ വീടിനോടു ചേർന്ന ഷെഡ്ഡിൽ നടത്തിയ പരിശോധനയില്‍ എട്ടു ലിറ്റര്‍ വാറ്റുചാരായവും 35 ലിറ്റര്‍ കോടയുമാണ് പിടിച്ചെടുത്തത്. സംഭവത്തെത്തുടർന്ന് ഒളിവില്‍ പോയ ജോയ് ആന്റണിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.