ബികെഎംയു സംസ്ഥാന സമ്മേളനം 28 മുതൽ 30 വരെ
Tuesday, September 26, 2023 6:15 AM IST
പാലക്കാട്: ബികെഎംയു 15-ാം സംസ്ഥാന സമ്മേളനം 28 മുതൽ 30 വരെ പാലക്കാട്ടു നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 28 ന് വൈകുന്നേരം അഞ്ചിന് പതാക, ബാനര്‍, കൊടിമര ജാഥകൾ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം സംഗമിക്കും. കൃഷിമന്ത്രി പി. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 29 ന് രാവിലെ 10ന് ജെഎം മഹല്‍ ഹാളില്‍ (കെ.ഡി. മോഹനന് നഗർ) നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനംചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കൃഷ്ണന് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
വെെകുന്നേരം നാലിന് ഭൂപരിഷ്കരണ നിയമം രണ്ടാം വായന ‘എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ ബികെഎംയു ദേശീയ വൈസ് പ്രസിഡന്റ് കെ. ഇ. ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും. എഐടിയുസി ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് വിഷയം അവതരിപ്പിക്കും.
30 ന് രാവിലെ സമ്മേളനം തുടരും. ജില്ലയിലെ മുതിര്‍ന്ന കര്‍ഷക തൊഴിലാളികളെ ആദരിക്കുന്ന പരിപാടി കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി . ചാമുണ്ണി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് സംഘടനാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എ.കെ. ചന്ദ്രൻ, ജനറൽ സെക്രട്ടറി പി.കെ. കൃഷ്ണൻ, കണ്‍വീനര്‍ ടി. സിദ്ധാര്ഥൻ, ജില്ലാ സെക്രട്ടറി സി. രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.