കോ​ട്ട​യം: ക്രി​സ്ത്യ​ന്‍ കോ​ണ്‍ഫറന്‍സ് ഓ​ഫ് ഏ​ഷ്യ (സി​സി​എ)​യു​ടെ പ​തി​ന​ഞ്ചാ​മ​ത് ജ​ന​റ​ല്‍ അ​സം​ബ്ലി കോ​ട്ട​യ​ത്ത് ന​ട​ക്കും. കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റു​ന്ന സി​സി​എ​യു​ടെ അ​ഞ്ചു വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ കൂ​ടു​ന്ന അ​സം​ബ്ലി​യി​ല്‍ നൂ​റി​ല​ധി​കം സ​ഭ​ക​ളി​ല്‍നി​ന്നു​ള്ള അ​റു​നൂ​റോ​ളം പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​യി​ല്‍ ഇ​തി​നു മു​മ്പ് 1981ല്‍ ​ബാം​ഗ്ലൂ​രി​ലാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ആ​റു ദി​വ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന അ​സം​ബ്ലി മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ അ​ഞ്ചി​നു സ​ഭ​ക​ളു​ടെ ലോ​ക കൗ​ണ്‍സി​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും വേ​ദ​ശാ​സ്ത്ര​ജ്ഞ​നു​മാ​യ പ്ര​ഫ. ഡോ. ​ജെ​റി പി​ല്ലെ (ദ​ക്ഷി​ണാ​ഫ്രി​ക്ക) ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മ്മേ​ള​ന​ത്തി​ല്‍ സി​സി​എ മോ​ഡ​റേ​റ്റ​ര്‍ ബി​ഷ​പ് ഭി​ലോ ആ​ര്‍. ക​ന​ക​സ​ഭ (ശ്രീ​ല​ങ്ക), ബ​സേ​ലി​യോ​സ് മാ​ര്‍ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ, ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ര്‍ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത, ജോ​സ​ഫ് മാ​ര്‍ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ബി​ഷ​പ് സി​റി​ല്‍ മാ​ര്‍ ബ​സേ​ലി​യോ​സ്, നാ​ഷ​ണ​ല്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച​സ് ഇ​ന്‍ ഇ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ. അ​സീ​ര്‍ എ​ബ​നേ​സ​ര്‍, ച​ര്‍ച്ച് ഓ​ഫ് സൗ​ത്ത് ഇ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി. ​ഫെ​ര്‍ണാ​ണ്ട​സ് ര​ത്തി​ന​രാ​ജ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.


30ന് 5.30​നു മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ ഏ​ഷ്യ​ന്‍ എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.