ഡിഎൻബി: അന്തിമ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Tuesday, September 26, 2023 4:55 AM IST
തിരുവനന്തപുരം: ഡിഎൻബി പോസ്റ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov. inൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ വെബ്സൈറ്റിൽനിന്ന് അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ 26ന് വൈകുന്നേരം നാലിനു മുന്പായി അലോട്ട്മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി പ്രവേശനം നേടണം. നിശ്ചിത തീയതിക്കകം ഫീസ് അടച്ച് കോളജുകളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. 0471-2525300.