മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ കള്ളപ്രചാരവേല നടക്കുന്നു: എം.വി. ഗോവിന്ദൻ
Saturday, September 23, 2023 2:47 AM IST
തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിനെതിരേയും സിപിഎമ്മിനെതിരേയും കള്ളപ്രചാരവേല നടക്കുകയാണെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇതിന്റെ ഭാഗമായാണു സഹകരണ മേഖലയാകെ കുഴപ്പമാണെന്ന പ്രചാരണം നടത്തുന്നത്.
സഹകരണ മേഖലയെ ഒതുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ രംഗത്തുണ്ട്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട സംഭവത്തിൽ സർക്കാർ തലത്തിൽ അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ചില കുഴപ്പങ്ങൾ എടുത്തുകാട്ടി സിപിഎം നേതൃത്വത്തിന് ഇതിൽ ബന്ധമുണ്ടെന്നു വരുത്തിത്തീർക്കാനാണ് ഇഡി ശ്രമം നടത്തുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.