ഉമ്മൻ ചാണ്ടി ചില കാര്യങ്ങൾ തന്നോടു പറഞ്ഞിട്ടുണ്ട്: പി. ജയരാജൻ
Saturday, September 23, 2023 2:32 AM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ബാധിക്കുന്ന ആരോപണങ്ങൾ അടങ്ങുന്ന രേഖകൾ എഐസിസി ആസ്ഥാനത്തും എത്തിച്ചിരുന്നതായി ഉമ്മൻ ചാണ്ടി തന്നോടു പറഞ്ഞിട്ടുണ്ടെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ.
ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ ഇതുസംബന്ധിച്ചു പറയുന്ന ഉള്ളടക്കം വസ്തുതയാണ്. അന്ന് സിപിഎം നിയമസഭാ കക്ഷി സെക്രട്ടറിയായിരുന്ന തനിക്ക് എംഎൽഎ ഹോസ്റ്റലിൽ ചില രേഖകൾ ലഭിച്ചു. നിയമസഭയിൽ വിഷയം ഉന്നയിക്കണമെന്നായിരുന്നു അതിലെ ആവശ്യമെന്നും ജയരാജൻ പറഞ്ഞു.