കുഴൽനാടനെതിരേയുള്ള ആരോപണം: വിജിലൻസ് കോട്ടയം എസ്പി അന്വേഷിക്കും
സ്വന്തം ലേഖകൻ
Saturday, September 23, 2023 2:32 AM IST
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരേയുള്ള വിജിലൻസ് പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസ് കോട്ടയം റേഞ്ച് എസ് വിനോദ്കുമാറിനെ ചുമതലപ്പെടുത്തി.
കുഴൽനാടന്റെ ചിന്നക്കനാലിലെ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നെന്ന പരാതിയിലാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തുന്നത്.