കുറ്റിക്കാട് ഫൊറോന പള്ളിയിൽ തിരുനാളിനു കൊടിയേറി
1493719
Thursday, January 9, 2025 1:20 AM IST
കുറ്റിക്കാട്: സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയത്തിൽ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പു തിരുനാളാഘോഷം വികാരി ഫാ. ലിജു പോൾ പറമ്പത്ത് കൊടി ഉയർത്തിയതോടെ ആരംഭിച്ചു.
ഇന്നു ദീപാലങ്കാരം സ്വിച്ച് ഓൺ കർമവും നേർച്ചപ്പായസം വെഞ്ചരിപ്പും നടക്കും. നാളെ വൈകീട്ട് 5.30നു പാട്ടുകുർബാന. ഫാ. സിബു കള്ളാപറമ്പിൽ കാർമികത്വം വഹിക്കും. 11 നു രാവിലെ 5.30നു ദിവ്യബലി, കൂടുതുറക്കൽ, 6.30 നു ലദീഞ്ഞ്, ആഘോഷമായ പാട്ടുകുർബാന, നൊവേന, അമ്പ് ആശീർവാദം, പ്രദക്ഷിണം, പന്തലിലേക്കു രൂപം എടുത്തുവയ്ക്കുന്നു.
തുടർന്നു യൂണിറ്റുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് യൂണിറ്റുകളിൽനിന്ന് അമ്പുപ്രദക്ഷിണം പള്ളിയിൽ സമാപിക്കും. ഞായറാഴ്ച തിരുനാൾദിനത്തിൽ രാവിലെ ആറിനും 7.30നും ദിവ്യബലി. 10 ന് ആഘോഷമായ തിരുനാൾപാട്ടുകുർബാനയ്ക്കു ഫാ. ലിൻസ് മേലേപ്പുറം സിഎംഐ കാർമികത്വം വഹിക്കും. ഫാ. ജോസ് കേളംപറമ്പിൽ സന്ദേശം നല്കും. മൂന്നിനു ദിവ്യബലിക്ക് ഇടവകവൈദികർ കാർമികരാകും. തുടർന്നു പ്രദക്ഷിണം.
തിങ്കളാഴ്ച ടൗൺ അമ്പുപ്രദക്ഷിണം. വികാരി ഫാ. ലിജു പോൾ പറമ്പത്ത്, അസി. വികാരിമാരായ ഫാ. ജേക്കബ് കുറ്റിക്കാടൻ, ഫാ. ജെയിംസ് കൊച്ചുപറമ്പിൽ, ജനറൽ കൺവീനർ ജിമ്മി പയ്യപ്പിള്ളി, കൈക്കാരൻ അഡ്വ. ഷാജു മേലേടത്ത്, വി.സി.ബെന്നി വെണ്ണാട്ടുപറമ്പിൽ, വി.പി. ജോൺസൺ പത്രസമ്മേളനത്തിൽ പങ്കെടുത്തു.