ശ്രീനാരായണപുരത്ത് പരാതിപരിഹാര സെൽ യോഗം; 789 പരാതികൾ പരിഹരിച്ചു
1493147
Tuesday, January 7, 2025 1:33 AM IST
എസ്.എൻ.പുരം: ശ്രീനാരായണപുരത്ത് പരാതി പരിഹാര സെൽ യോഗം; 888 ൽ 789 പരാതികളും പരിഹരിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിൽ നടത്തിവരുന്ന പരാതി പരിഹാര സെല്ലിന്റെ 45-ാം യോഗം ഇ.ടി. ടൈസൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്് എം.എസ്. മോഹനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് മുഖാന്തരം ലഭിച്ച 888 പരാതികളിൽ 789 പരാതികളും പരിഹരിച്ചു.
പൊതുജനങ്ങൾ ഗ്രാമപഞ്ചായത്തിൽ നേരിട്ടുനൽകുന്ന പരാതികൾ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പരാതിക്കാരെ വിളിച്ചുചേർക്കുകയും കക്ഷികൾക്കിടയിലുള്ള വിഷയങ്ങൾ പരസ്പരം ചർച്ചചെയ്ത് പരിഹാരം കാണാനും സെല്ലിലൂടെ സാധിക്കും. മാസത്തിൽ രണ്ട് പരാതി സെല്ലുകളാണ് പഞ്ചായത്ത് മുഖേന സംഘടിപ്പിക്കുന്നത്.
സ്റ്റേറ്റ് ബാർ കൗൺസിൽ അംഗം അഷറഫ് സാബാൻ മുഖ്യാതിഥിയായി. സ്മിജ ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സജിത പ്രദീപ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. അയൂബ്, സി.സി. ജയ, വാർഡ് മെമ്പർമാരായ സുബീഷ് ചെത്തിപ്പാടത്ത്, ഇബ്രാഹിം കുട്ടി, സൌദ നാസർ, സെറീന സഗീർ, ടി.എസ്. ശീതൾ, രമ്യ പ്രദീപ്, മിനി പ്രദീപ്, ജിബി മോൾ, പ്രസന്ന, സ്വരൂപ് പുന്നത്ത, സിഡിഎസ് ചെയർപേഴ്സൺ ആമിന അൻവർ, അസി. സെക്രട്ടറി അബ്ദുള്ള ബാബു, ജൂണിയർ സൂപ്രണ്ട് പി.എസ്. രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.