പൂമല ഇടവകദിനാഘോഷവും സഹായനിധി ഉദ്ഘാടനവും
1493581
Wednesday, January 8, 2025 7:39 AM IST
വടക്കാഞ്ചേരി: പൂമല ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ ഇടവക ദിനാഘോഷവും സഹായനിധി യുടെ ഉദ്ഘാടനവും എ.സി. മൊ യ്തീൻ എംഎൽഎ നിർവഹിച്ചു. ഇടവക വികാരി ഫാ. സിന്റോ തൊറയൻ അധ്യക്ഷത വഹിച്ചു.
തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ അജീഷ് പുളിയൻമാക്കൽ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ദേവസി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെസി സാജൻ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് മെമ്പർ ഫാൻസി, തെക്കുംകര ഗ്രാമപഞ്ചായത്ത് അംഗം ലീന ജെറി, ജോസ് വെട്ടികൊമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും ഉണ്ടായി.