കാർമൽ ഹയർസെക്കൻഡറി സ്കൂൾ സുവർണ ജൂബിലി സമാപനം
1493563
Wednesday, January 8, 2025 7:39 AM IST
ചാലക്കുടി: കാർമൽ ഹയർസെക്കൻഡറി സ്കൂൾ സുവർണ ജുബിലി ആഘോഷങ്ങളുടെ സമാപനം 9, 10 തീയതികളിൽ നടക്കും. നാളെ 5.30ന് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവുംനടത്തും.
10ന് 5.30ന് ജൂബിലി സമാപനസമ്മേളനം ദേശിയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര ഉദ്ഘാടനംചെയ്യും. ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാതിഥിയാകും.
സ്കൂളിന് മുൻവശം പുതുക്കിപ്പണിത ബസ് സ്റ്റോപ്പുകൾ ബെന്നി ബഹനാൻ എംപി ഉദ്ഘാടനംചെയ്യും. സനീഷ്കുമാർ ജോസഫ് എംഎൽഎ സുവനീറും ചരിത്രപുസ്തകം പ്രൊവിൻഷ്യൽ ഫാ. ഡേവി കാവുങ്കലും പ്രകാശനംചെയ്യും. തുടർന്ന് സ്റ്റീഫൻ ദേവസിയും ആട്ടം കലാസമിതിയും സംഗീതകലാവിരുന്ന് അവതരിപ്പിക്കും. മാനേജർ ഫാ. അനൂപ് പുതുശേരി, പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ, പി.ഐ. ലൈജു, അഡ്വ. പി.ഐ. മാത്യു, അഡ്വ.കെ.എസ്. സുഗതൻ, കെ. രശ്മി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.