ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ്: ആറു കേസുകൾ പരിഗണിച്ചു
1493138
Tuesday, January 7, 2025 1:33 AM IST
തൃശൂർ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തി. പരിഗണനയ്ക്കുവന്ന ആറു കേസുകളിൽ ഒന്നിൽ കടവല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വസ്തുനിഷ്ഠമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ആറു കേസുകളും അടുത്ത സിറ്റിംഗിൽ പരിഗണിക്കാൻ മാറ്റിവച്ചു. പുതിയ ഒരു കേസ് കമ്മീഷൻ നേരിട്ട് സ്വീകരിച്ചു.
താത്കാലിക നിയമനം
ഇരിങ്ങാലക്കുട: വനിത ശിശുവികസന വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. അപേക്ഷകർ18 ന് ഉച്ചയ്ക്ക് ഒന്നിന് കളക്ടറേറ്റിലെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വീഡിയോ കോണ്‍ഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോണ്‍: 0487 2367100.
ന്യായവേതനം പുതുക്കൽ:
യോഗം നാളെ
തൃശൂർ: മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗം നാളെ രാവിലെ 11 ന് ഗവ. ഗസ്റ്റ് ഹൗസിൽ ചേരും.
നോർക്ക ക്ലിനിക്
തൃശൂർ: എറണാകുളം, തൃശൂർ ജില്ലകളിലെ പ്രവാസിസംരംഭകർക്കായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ബിസിനസ് ക്ലിനിക്കിൽ ഒഴിവുള്ള സീറ്റുകളിലേക്കു 10 വരെ അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് nbfc.coordinator@gmail.com എന്ന ഇ മെയിലിൽ ബന്ധപ്പെടാം. ഫോണ്‍. 04712770534,
8592958677.
അപേക്ഷ ക്ഷണിച്ചു
വേലൂർ: ഫാമിലി അപ്പസ്തൊലേറ്റ് ട്രെയിനിംഗ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എസ്ആർസിയുടെ ആഭിമുഖ്യത്തിൽ സർക്കാർ അംഗീകൃത കൗണ്‍സലിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് (ഡിപ്ലോമ/ സർട്ടിഫിക്കറ്റ് ഇൻ കൗണ്‍സലിംഗ്) അപേക്ഷ ക്ഷണിച്ചു.
ഫോണ്‍: 8082472900, 7902759652. ഇമെയിൽ: chffatri@gmail.com.
നിയമനം
തൃശൂർ: ഗവ. വനിതാ പോളിടെക്നിക് കോളജിൽ പാർട്ട്ടൈം ഹിന്ദി ലക്ചറർ തസ്തികയിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ നാളെ രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്കു കോളജിൽ ഹാജരാകണം.
ഗവേഷണവിഭാഗത്തിൽ
ഒഴിവ്
എൽത്തുരുത്ത്: സെന്റ് അലോഷ്യസ് കോളജിലെ ഇംഗ്ലീഷ് ഗവേഷണവിഭാഗത്തിൽ ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾ കോളജ് വെബ്സൈറ്റിൽ. ഫോണ്‍. 9387213444.