കെസിവൈഎം ഫുട്ബോൾ: തൃശൂർ പ്ലേബോയ്സ് ചാന്പ്യന്മാർ
1493585
Wednesday, January 8, 2025 7:39 AM IST
തൃശൂർ: ലൂർദ് കത്തീഡ്രൽ കെസിവൈഎമ്മിന്റെ അഭിമുഖ്യത്തിൽ ജില്ലയിലെ 16 ടീമുകളെ ഉൾപ്പെടുത്തി ഫുട്ബോൾ ടൂർണമെന്റ് നടത്തി. കെസിവൈഎം ലൂർദ് ഫൊറോന ജനറൽ സെക്രട്ടറി ക്രിസ്റ്റി വിൽസണ്‍ ഉദ്ഘാടനംചെയ്തു. ലൂർദ് കത്തീ ഡ്രൽ സഹവികാരിമാരായ ഫാ. അനു ചാലിൽ, ഫാ. ജിജോ എടക്കളത്തൂർ, കെസിവൈഎം പ്രസിഡന്റ് ഷിനോ സൈമണ്‍, വൈ സ് പ്രസിഡന്റ് പോൾ തൊട്ടാൻ എന്നിവർ സന്നിഹിതരായിരുന്നു.
മത്സരത്തിൽ തൃശൂർ പ്ലേ ബോ യ്സ് ചാന്പ്യന്മാരായി. എഫ്സി എരുമപ്പെട്ടി രണ്ടാംസ്ഥാനം കരസ്ഥമാക്കി. ടൂർണമെന്റ് കണ്‍വീനർമാരായ മാക്സ്ണ് വർഗീസ്, ആൽവിൻ ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.