സൊക്കോർസോ സ്കൂള്‍ സുവർണ ജൂബിലി ഉദ്ഘാടനം
1493571
Wednesday, January 8, 2025 7:39 AM IST
മാള: സൊക്കോർസോ സ്കൂളിൽ വാർഷികം, യാത്രയയപ്പ്, സുവർണജൂബിലി ഉദ്ഘാടനം എന്നിവ നടന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണുക്കാടൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീന സിഎംസിക്ക് യാത്രയയപ്പ് നൽകി.
ഉദയ പ്രൊവിൻസിന്റെ സുപ്പീരിയർ പ്രൊവിൻഷൽ സിസ്റ്റർ ധന്യ സിഎംസി അധ്യക്ഷതവഹിച്ചു. മാള ഫൊറോന വികാരി ഫാ. ജോർജ് പാറേമാൻ അനുഗ്രഹപ്രഭാഷണംനടത്തി. ലോഗോ പ്രകാശനം മദർ സിസ്റ്റർ ജാനറ്റ് സിഎംസി നടത്തി. വിരമിക്കുന്ന ഹെഡ്മിസ്ട്രസ് സിസ്റ്റർ ജീനയ്ക്ക് പിടിഎ പ്രസിഡന്റ് സോയി കോലഞ്ചേരി മെമന്റോ നൽകി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ്, മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, യദു കൃഷ്ണ, ഫാ. വിൻസെന്റ് ആലപ്പാട്ട്, എഇഒ കെ.കെ. സുരേഷ്, ഡോ.പി. ലീജു, സിസ്റ്റർ ജോസഫിൻ സിഎംസി, ഇ.ഡി. ഗ്രീഷ്മ, എയ്ഞ്ചലീന ക്ലീറ്റസ് എന്നിവർ പ്രസംഗിച്ചു.