സെന്റ് അലോഷ്യസ് കോളജിൽ ദ്വിദിന ദേശീയ കോൺഫറൻസ്
1493709
Thursday, January 9, 2025 1:20 AM IST
തൃശൂര്‍: എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ ജന്തുശാസ്ത്രവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജന്തുശാസ്ത്രം ഗവേഷണവും നൂതന സാധ്യതകളും എന്ന വിഷയത്തിൽ ദ്വിദിന ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു.
ജൈവവൈവിധ്യം, ആരോഗ്യസംരക്ഷണത്തിലെ പുതിയ പ്രവണതകൾ, ജൈവസാങ്കേതികവിദ്യയുടെ ഉപയോഗം വിഷയങ്ങളിൽ 27 പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കോയമ്പത്തൂരിലെ നിർമല കോളജിന്റെയും ജൈവവൈവിധ്യ ബോർഡിന്റെയും സ ഹായത്തോടെയാണു പരിപാടി നടത്തിയത്.
കെഎഫ്ആർഐ മുൻ ചീഫ് സയന്റിസ്റ്റ് ഡോ. ഇ.എ. ജെയ്സൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. ശിവശങ്കരി, ഡോ. കായീൻ വടക്കൻ, ഡോ. ഷീല കാറളം എന്നിവർ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ചാക്കോ ജോസ്, ജീജ തരകൻ, ഫാ. തോമസ് ചക്രമാക്കിൽ, ജെയിൻ തേറാട്ടിൽ, തുളസി വേണുഗോപാലൻ, ഫാ. അരുൺ ജോ സ് എന്നിവർ നേതൃ ത്വം നൽകി.
വിവിധ കലാലയങ്ങളിൽനിന്നായി 160ൽപ്പരം വിദ്യാർഥികൾ പങ്കെടുത്തു. ദിൽന സണ്ണിയെ (ക്രൈസ്റ്റ് കോളജ്, ഇരിങ്ങാലക്കുട) മികച്ച പ്രബന്ധാവതാരകയായി തെരഞ്ഞെടുത്തു.