കുരിയച്ചിറ സെന്റ് പോൾസ് സ്കൂൾ വജ്രജൂബിലി ആഘോഷങ്ങൾക്കു തുടക്കം
1493579
Wednesday, January 8, 2025 7:39 AM IST
കുരിയച്ചിറ: സെന്റ് പോൾസ് സിഇഎച്ച്എസ് സ്കൂളിന്റെ വജ്രജൂബിലി ആഘോഷങ്ങൾ പൂർവവിദ്യാർഥി ഫാ. മത്തായി അഗസ്റ്റിൻ അക്കര ഉദ്ഘാടനം ചെയ്തു.
സ്കൂൾമാനേജർ സിസ്റ്റർ അനിജ ലോഗോ പ്രകാശനം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ സാന്നിധ്യ, പിടിഎ പ്രസിഡന്റ് പ്രിൻ സ് പെരുന്പിള്ളി എന്നിവർ പ്രസംഗിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ മുത്തച്ഛൻമാരെയും മുത്തശിമാരെയും ആദരിക്കൽ, കലാവിരുന്ന്, ഫാഷൻ ഷോ, ആർട്ട് പ്രദർശനം, ഫുഡ് ഫെസ്റ്റ് എന്നിവയും ഉണ്ടായിരുന്നു.