ഹാർമണി ഫെസ്റ്റിവലിനു വെള്ളിയാഴ്ച തുടക്കമാകും
1493590
Wednesday, January 8, 2025 7:47 AM IST
കൊടുങ്ങല്ലൂർ: അഴീക്കോട് മാർത്തോമ തീർഥകേന്ദ്രത്തിൽ നടക്കുന്ന മതസൗഹാർദ സംഗീത നൃത്തകലാമേളയായ ഹാർമണി ഫെസ്റ്റിവലിനു 10 നു തുടക്കമാകും.
വൈകുന്നേരം 4.30 നു മുസിരിസ് സെമിനാറോടെയാണു ഫെസ്റ്റിവൽ ആരംഭിക്കുക. ഇ.ടി. ടൈസണ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കെസിഎച്ച്ആർ മുൻചെയർമാൻ ഡോ. പി.ജെ. ചെറിയാൻ, മുസിരിസ് ഹെറിറ്റേജ് പ്രോജക്ട് മാനേജർ ഡോ. മിഥുൻ എന്നിവർ പ്രഭാഷണം നടത്തും. ഷെവ. പ്രഫ. ജോർജ് മേനാച്ചേരി ചർച്ച നയിക്കും.
ശനിയാഴ്ച സംഗീതോത്സവത്തിൽ രാവിലെമുതൽ നൂറിലേറെ സംഗീതപ്രതിഭകൾ ഗാനാർച്ചന നടത്തും. വൈകുന്നേരം 6.30 ന് മതഹൗസൗഹാർദ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. സ്വാമി ബ്രഹ്മസ്വരൂപാനന്ദ തീർഥ, കെ. റിയാസ് മൗലവി അൽ ഹസനി, ആലുവ സെമിനാരി വൈസ് റെക്ടർ റവ.ഡോ. വിൻസെന്റ് കുണ്ടുകളം എന്നിവർ മുഖ്യാതിഥികളാകും.
ഞായറാഴ്ച വൈകുന്നേരം ഏഴിനു നടക്കുന്ന സമാപനസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. ഇ.ടി. ടൈസണ് എംഎൽഎ അധ്യക്ഷനാകും. ഹാർമണി അന്തർദേശീയ അവാർഡ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനു മന്ത്രി സമ്മാനിക്കും.