പാ​ല​പ്പി​ള്ളി: പു​ലി​ശ​ല്യം രൂ​ക്ഷ​മാ​യ വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര തോ​ട്ടം മേ​ഖ​ല​യി​ല്‍ അ​ല​ഞ്ഞുന​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളെ പി​ടി​കൂ​ടി ലേ​ലം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി. ഉ​ട​മ​സ്ഥ​രി​ല്ലാ​ത്ത 1500‌ലേ​റെ ക​ന്നു​കാ​ലി​ക​ളാ​ണ് പാ​ല​പ്പി​ള്ളി തോ​ട്ടം മേ​ഖ​ല​യി​ല്‍ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ പു​ലി​യി​റ​ങ്ങി ഇ​വ​യെ പി​ടി​കൂ​ടു​ന്ന​തു പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങാ​നാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം അ​ല​ഞ്ഞു​ന​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളാ​ണെ​ന്നാ​ണ് ആ​രോ​പ​ണം.​

രാ​വി​ലെ തോ​ട്ട​ങ്ങ​ളി​ലും വ​നാ​തി​ര്‍​ത്തി​ക​ളി​ലും തീ​റ്റ​തേടി ഇ​റ​ങ്ങു​ന്ന ക​ന്നു​കാ​ലി​ക​ള്‍ രാ​ത്രി​യോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ഡി​ക​ള്‍​ക്ക​രി​കി​ലും വ​ഴി​യോ​ര​ത്തും ചേ​ക്കേ​റു​ന്ന​ത്. രാ​ത്രി​ക​ളി​ല്‍ പു​ലി​യി​റ​ങ്ങി ഇ​വ​യെ പി​ടി​കൂ​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​രും ആ​ശ​ങ്ക​യി​ലാ​ണ്. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വ​യെ വ​ള​ര്‍​ത്തു​ന്ന​ത്. ഒ​റ്റ​മു​റി പാ​ഡി​യി​ല്‍ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ക​ന്നു​കാ​ലി​ക​ളെ കെ​ട്ടി​യി​ട്ട് വ​ള​ര്‍​ത്താ​നു​ള്ള സാ​ഹ​ച​ര്യ​വും നി​ല​വി​ലി​ല്ല. പു​ലി പി​ടി​കൂ​ടി കൊ​ല്ലു​ന്ന പ​ശു​ക്ക​ളെ ഏ​റ്റെ​ടു​ക്കാ​നും ഉ​ട​മ​സ്ഥ​രി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.​

പാ​ല​പ്പി​ള്ളി കു​ള്ള​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന നാ​ട​ന്‍ പ​ശു​ക്ക​ളാ​ണ് മേ​ഖ​ല​യി​ലു​ള്ള​ത്. ഇ​വ​യ്ക്ക് കു​ള​മ്പു​രോ​ഗ​ത്തി​നു കു​ത്തി​വയ്​പ് ന​ട​ത്താ​നും ഏ​റെ പ്ര​യാ​സ​മാ​ണു മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് നേ​രി​ടു​ന്ന​ത്. പ​ശു​ക്ക​ളെ പി​ടി​കൂ​ടാ​ന്‍ കാ​ടി​റ​ങ്ങു​ന്ന പു​ലി​ക​ള്‍ മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യും നാ​ട്ടു​കാ​ര്‍​ക്കു​ണ്ട്. തോ​ട്ട​ങ്ങ​ളി​ല്‍ ടാ​പ്പി​ംഗിനെ​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ഭീ​തി​യോ​ടെ​യാ​ണു പ​ണി​ക്കി​റ​ങ്ങു​ന്ന​ത്. മേ​ഖ​ല​യി​ല്‍ കെ​ട്ടി​യി​ട്ട് വ​ള​ര്‍​ത്താ​ത്ത ക​ന്നു​കാ​ലി​ക​ളെ പി​ടി​കൂ​ടി കൂ​ട്ട​ത്തോ​ടെ ലേ​ലം ചെ​യ്ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​ല​ഞ്ഞു​ന​ട​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളെ ഒ​ഴി​വാ​ക്കി പ്ര​ദേ​ശ​ത്തെ പു​ലിശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ സു​രേ​ഷ് ചെ​മ്മ​നാ​ട​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും വ​ര​ന്ത​ര​പ്പി​ള്ളി പ​ഞ്ചാ​യ​ത്തി​നും നി വേദനം ന​ല്‍​കി.