ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1493118
Monday, January 6, 2025 11:40 PM IST
അന്തിക്കാട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുത്തൻപീടിക വാളമുക്ക് പള്ളത്തി മണികണ്ഠൻ മകൻ വിനീത്(30) ആണ് മരിച്ചത്.
കഴിഞ്ഞ ഡിസംബർ 25 നാണ് എടമുട്ടം കിഴക്ക് മേപ്പറം ഭാഗത്ത് വച്ച് വിനീത് സഞ്ചരിച്ച ബൈക്ക് തെന്നി വീണ് അപകടം ഉണ്ടായത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം നടത്തി.