കുത്താമ്പുള്ളി കുടുംബാരോഗ്യകേന്ദ്രം കെട്ടിടോദ്ഘാടനം
1493587
Wednesday, January 8, 2025 7:39 AM IST
തിരുവില്വാമല: ആരോഗ്യപ്രവത്തകർ ജനമനസിൽ കുടിയേറേണ്ടത് മരുന്നും ചികിത്സയും കൊണ്ടുമാത്രമല്ല നല്ല പെരുമാറ്റത്തിൽ കൂടിയാണെന്ന് ആഗോഗ്യമന്ത്രി വീണ ജോർജ്.
കുത്താമ്പുള്ളി കുടുംബാരോഗ്യകേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ ശരാശരി ആയുസ് ഏറ്റവും കൂടുതൽ ഉള്ളവർ കേരളത്തിലാണ്. പതിറ്റാണ്ടുകളായി പൊതുജനാരോഗ്യരംഗത്തെ പ്രവർത്തനങ്ങളുടെ ഫലമായിട്ടാണിത്. പ്രസവത്തോട നുബന്ധിച്ച് കുഞ്ഞുങ്ങൾ മരിക്കുന്നത് ഏറ്റവും കുറവ് കേരളത്തിലാണ്. ആഗോള തലത്തിൽ നോക്കുമ്പോൾ നമ്മുടെ സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വികസിതരാജ്യങ്ങൾക്കു തുല്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആഗോളതലത്തിൽതന്നെ പ്രശസ്തമായ ഈ കൈത്തറി ഗ്രാമത്തിൽ ആരോഗ്യമേഖലയിലെ പുതിയ കാലത്തിന്റെ ചുവടുവെപ്പാണ് ഈ ആരോഗ്യ കേന്ദ്രമെന്നും മന്ത്രി എടുത്തുപറഞ്ഞു.
കെ. രാധാകൃഷ്ണൻ എംപി ലാബ് ഉദ്ഘാടനം ചെയ്തു. യു. ആർ. പ്രദീപ് എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.എം. അഷറഫ്, പഞ്ചായത്ത് പ്രസിഡന്റ് കെ. പത്മജ, വൈസ് പ്രസിഡന്റ്് എം. ഉദയൻ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി, ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.