തിരുവില്വാമല കെഎസ്ആർടിസി സ്റ്റേ സെന്റർ യാഥാർഥ്യമാകുന്നു
1493712
Thursday, January 9, 2025 1:20 AM IST
സ്വന്തം ലേഖകൻ
തിരുവില്വാമല: തിരുവില്വാമല ക്ഷേത്രം ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി സ്റ്റേ സെന്ററിന്റെ സാധ്യതയെസംബന്ധിച്ച് യു. ആർ. പ്രദീപ് എംഎൽഎയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ക്ഷേത്രം സ്റ്റാൻഡിൽ നടന്ന യോഗത്തിൽ കെഎസ്ആർടിസി റീജണൽ മാനേജർ അടക്കമുള്ള ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റ്്, വൈസ് പ്രസിഡന്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
തിരുവില്വാമല ശ്രീവില്വാദ്രിനാഥക്ഷേത്രം, പ്രസിദ്ധ കൈത്തറി നെയ്ത്തുകേന്ദ്രമായ കുത്താമ്പുള്ളി എന്നിവയെ ബന്ധപ്പെടുത്തി കെഎസ്ആർടിസി കൂടുതൽ സർവീസ് തുടങ്ങുന്നതിനെക്കുറിച്ച് എംഎൽഎ ഉദ്യോ ഗസ്ഥരുമായി ചർച്ചചെയ്തു. ഇതുസംബന്ധിച്ച് മന്ത്രി ഗണേഷ് കുമാറിന് എംഎൽഎ കത്ത് നൽ കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ തിരുവില്വാമലയിൽ എത്തിയത്. നിർമാണം അവസാനഘട്ടത്തിലായ കുത്താമ്പുള്ളി പാലത്തിന്റെ പണിപൂത്തിയാകുന്നതോടെ തമിഴ്നാട്ടിലേക്കും തിരുവനന്തപുരം അടക്കമുള്ള മറ്റു ജില്ലാ ആസ്ഥാനങ്ങളിലേക്കും ഗുരുവായൂരിലേക്കും കൂടുതൽ സർവീസുകൾ ആ രംഭിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
നിലവിലുള്ള ബസ് സ്റ്റാൻഡ് കെട്ടിടത്തിനുമുകളിൽ ജീവനക്കാർക്കു താമസിക്കാനുള്ള സൗ കര്യങ്ങളും വെളിച്ചത്തിന് ഹൈമാസ്റ്റ് ലൈറ്റ് അടക്കമുള്ള കാര്യങ്ങളും ഒരുക്കാമെന്ന് എംഎൽ എ ഉറപ്പുനല്കി.