ക്ഷീരകർഷകസംഗമം സംഘടിപ്പിച്ചു
1493713
Thursday, January 9, 2025 1:20 AM IST
മേലൂർ: ക്ഷീരവികസനവകുപ്പിന്റേയും ചാലക്കുടി ക്ഷീരവികസന യൂണിറ്റിനു കീഴിലുള്ള ക്ഷീര സഹകരണസംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ചാലക്കുടി ബ്ലോക്ക് ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു.
സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ അധ്യക്ഷനായി. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എൻ. വീണ പദ്ധതി വിശദീകരണംനടത്തി. ചാലക്കുടി ബ്ലോക്കിലെ മികച്ച ക്ഷീരകർഷകരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ ബ്ലോക്കിലെ 21 ക്ഷീരസംഘങ്ങളിൽ ഏറ്റവും കൂടുതൽ പാലളന്ന ക്ഷീരകർഷകരെയും ആദരിച്ചു.
ചാലക്കുടി ബ്ലോക്കിലെ മികച്ച ക്ഷീരസംഘത്തിനുള്ള പുരസ്കാരം പൂലാനി ക്ഷീരസംഘം കരസ്ഥമാക്കി.കാല്‍നൂറ്റാണ്ടിലേറെ സംഘം പ്രസിഡന്റ് എന്ന നിലയില്‍ ക്ഷീരമേഖലയില്‍ നല്കിയ സമഗ്ര സംഭാവനകള്‍ക്ക് പരിയാരം ക്ഷീരസംഘം പ്രസിഡന്റ് ടി.കെ. വര്‍ഗിസ്, പിള്ളപ്പാറ ക്ഷീര സംഘം പ്രസിഡന്റ് ശശി ബാലന് എന്നിവരെയും കാല്‍നൂറ്റാണ്ടിലേറെ സംഘം ജീവനക്കാരായി പ്രവർത്തിച്ചവരെയും ചടങ്ങിൽ ആദരിച്ചു. ക്ഷീരകർഷകസംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശനം, ഡയറി ക്വിസ്, ക്ഷീരവികസന സെമിനാർ, പൊതുസമ്മേളനം, ക്ഷീരകർഷകരെ ആദരിക്കൽ, ഡയറി എക്സിബിഷൻ എന്നിവ സംഘടിപ്പിച്ചു.
മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസന്‍, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ ദിവാകരന്, ജില്ലാപഞ്ചായത്ത് അംഗം ലീല സുബ്രമണ്യൻ, പി.കെ. ജേക്കബ്, ബീന രവീന്ദ്രൻ, പൂലാനി ക്ഷീരസംഘം പ്രസിഡന്റ് എന്‍.ജി. സതീഷ്കുമാര്‍, ചാലക്കുടി ക്ഷീരവികസന ഓഫീസർ പി.എഫ്. സെബിൻ എന്നിവർ പ്രസംഗിച്ചു.